PT Thomas MLA Press Meet

2021-06-08 139

PT Thomas MLA Press Meet
വയനാട് മുട്ടിൽ മരം മുറിയിൽ വനംകൊള്ളയിലൂടെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരമെന്ന് പി ടി തോമസ് എംഎൽഎ.100 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്.60 ശതമാനം പണം സർക്കാരിനാണെന്ന് ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചെന്നും പി ടി തോമസ് ആരോപിച്ചു.വനം കൊള്ളക്കാരെ രക്ഷിക്കാൻ സർക്കാർ ഉന്നതതല ശ്രമം നടക്കുന്നതായും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.മുട്ടിൽ മരം മുറി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അവതരണനാനുമതി നിഷേധിച്ചു.തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.