VD Satheeshan Press Meet

2021-06-07 112

VD Satheeshan Press Meet
കൊടകര കുഴൽപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ സിപിഎം ബിജെപി ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ.കേസന്വേഷിക്കുന്ന പൊലീസ് ബിജെപിയെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.ഹൈവേ റോബറി എന്ന നിലയില്‍ മാത്രമാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്. പണാപഹാരത്തിനപ്പുറം ആരെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന വാക്ക് പോലും മുഖ്യമന്ത്രി ഉച്ചരിക്കുന്നില്ല. പൊലീസിന് മുന്നിൽ മൊഴി നൽകാൻ എത്തുന്നവർക്ക് മുൻകൂട്ടി പൊലീസ് ചോദ്യം തയ്യാറാക്കി നൽകുന്നുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.