MA Yusuf Ali paid RS 1 Crore to release a malayalee convicted of case from Abu Dhabi jail

2021-06-03 5

MA Yusuf Ali paid RS 1 Crore to release a malayalee convicted of case from Abu Dhabi jail
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് രണ്ടാം ജന്മം നല്‍കിയിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. 2012 സെപ്റ്റംബര്‍ 7ന് അബുദാബി മുസഫയില്‍ വച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശൂര്‍ സ്വദേശിയായ 45കാരന്‍ ബെക്‌സ് കൃഷ്ണനെ വധശിക്ഷക്ക് വിധിച്ചത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടേയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം അതായത് 1 കോടി രൂപ നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്‌സ് കൃഷ്ണന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്നാണ് അറിയാന്‍ സാധിച്ചിരിക്കുന്നത്‌