സെല്‍റ്റോസിന് പിന്നാലെ കിയ രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് കാര്‍ണിവല്‍. ഇപ്പോഴിതാ കാര്‍ണിവല്‍ എംപിവി വാങ്ങുന്ന പുതിയ ഉപഭോക്താക്കള്‍ക്കായി കിയ ഇന്ത്യ ഒരു പുതിയ 'സാറ്റിസ്ഫാക്ഷൻ ഗ്യാരണ്ടി സ്‌കീം' പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രോഗ്രാമിന് കീഴില്‍, അവരുടെ വാങ്ങലില്‍ സംതൃപ്തരല്ലാത്ത വാഹനത്തിന്റെ ഉടമകള്‍ക്ക് എംപിവി കാര്‍ നിര്‍മ്മാതാവിന് തിരികെ നല്‍കാനുള്ള ഓപ്ഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, കുറച്ച് നിബന്ധനകളും നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.