11 ദിവസം നീണ്ട യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗായയിലെ കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കാന്‍ അമേരിക്ക സഹായിക്കും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി അന്തോണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാധാരണ ഗാസയെ സഹായിക്കുന്ന പതിവ് അമേരിക്കക്കില്ല. എന്നാല്‍ ഇത്തവണ സഹായിക്കാമെന്ന പ്രഖ്യാപനം ഇസ്രായേലിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തുടര്‍ന്ന് ബ്ലിങ്കന്‍ വിശദീകരണവുമായി രംഗത്തുവന്നു