CPM ന് മുന്നിൽ മുട്ടുമടക്കി ഷാജിയേട്ടൻ...റഹീം ചെയ്തത് തെറ്റ് തന്നെ

2021-05-20 4

സിപിഎം നേതാവ് എഎ റഹീമിനെതിരെയുള്ള വിമര്‍ശനത്തില്‍ വിശദീകരണവുമായി സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പ് പോരാളി ഷാജി. ഭയ ഭക്തി ബഹുമാനങ്ങള്‍ കമ്മ്യൂണിസത്തോട് മാത്രമാണെന്നും ഷാജി പറയുന്നു. അതേസമയം താന്‍ റഹീമിനെതിരെ അത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും, റഹീം പറഞ്ഞതും തെറ്റാണെന്നും ഷാജി പറഞ്ഞു. കഴിഞ്ഞ ദിവസം റഹീമിനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വ്യാപകമായ സൈബര്‍ ആക്രമണം ഷാജിക്കെതിരെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് വിശദീകരണം വന്നത്‌