Monster Cyclone Tauktae Crosses Gujarat Coast,
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടതോടെ കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും വ്യാപക നാശനഷ്‌ടം. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിലാണ് കരയിൽ പ്രവേശിച്ചത്. മരങ്ങൾ കടപുഴകി. നിരവധി വീടുകൾ തകർന്നു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് വിമാനത്താവളങ്ങൾ അടച്ചു.