ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയ അജ്മീര്‍ഷ എന്ന ബോട്ട് കാണാതായി. പതിനഞ്ച് മത്സ്യത്തൊഴിലാളികള്‍ ഈ ബോട്ടിലുണ്ട്. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഈ ബോട്ടിനെപ്പറ്റി ഇപ്പോള്‍ യാതൊരു വിവരവുമില്ല. അഞ്ചാം തിയതി ബേപ്പൂരില്‍ നിന്ന് പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് വെച്ച് തകരാറിലായിട്ടുണ്ട്. ഇതിലെ 15 മത്സ്യത്തൊഴിലാളികളും ഇവിടെ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്