Heavy rains to continue in Kerala, fishing banned
ചുഴലിക്കാറ്റിനുള്ള സാധ്യക കണക്കിലെടുത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തില്‍ മെയ് 14, 15 തീയതികളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും അതിനാല്‍. ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ മത്സ്യതൊഴിലാളികള്‍ ആരും കടലില്‍ പോകരുതെന്നുമാണ് നിര്‍ദേശം