ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

2021-05-10 12,312

റോയൽ എൻഫീൽ ക്ലാസിക് 350 മോഡലിനുള്ള ഉത്തരവുമായി എത്തിയ ഹോണ്ട ഹൈനസ് CB350 ഇന്ത്യൻ വിപണിയിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. റെട്രോ ശൈലിയിൽ ഒരുങ്ങിയ സ്റ്റാൻഡേർഡ് വേരിയന്റിനൊപ്പം സ്ക്രാംബ്ലർ RS വേരിയന്റിനെയും അടുത്തിടെ ജാപ്പനീസ് ബ്രാൻഡ് പുറത്തിറക്കിയിരുന്നു. ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റിലായി എത്തുന്ന ഹൈനസ് CB350-യുടെ ഈ രണ്ട് വകഭേദങ്ങൾക്കും വില വർധനവ് നടപ്പിലാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.