Saudi Arabia Lifts Suspension on Citizens Travelling Abroad
ഒരു വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറായി സൗദി അറേബ്യ. കൊവിഡിനെ തുടര്‍ന്ന് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു