ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ തീരുമാനത്തില്‍ വിമര്‍ശനം ശക്തം. ഈയിടെ മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഐ പി എല്‍ ടെലിവിഷന്‍ അവതാരകാനുമായ മൈക്കല്‍ സ്ലേറ്റര്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അയാളുടെ 'കൈകളില്‍ രക്തക്കറയുണ്ട്' എന്നായിരുന്നു സ്ലേറ്റര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചത്