രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതുമുഖം സമ്മാനിച്ച സെൽറ്റോസിനെ മിനുക്കിയെടുത്ത് കിയ ഇന്ത്യ. പുതിയ 2021 സെൽറ്റോസിന് പുതിയ വേരിയന്റുകളും ചില പുതിയ സവിശേഷതകളും കൂട്ടിച്ചേർത്താണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പരിഷ്ക്കരിച്ച 2021 സെൽറ്റോസിന് 9.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.