After IPL postponement, T20 World Cup set for UAE shift
കൊവിഡ് വ്യാപനത്തെ തുടര്‍ന്നു ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിതമായി നിര്‍ത്തിവച്ചതിനു പിന്നാലെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും മാറ്റുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റുമെന്നാണ് ബിസിസിഐ വൃത്തങ്ങളും നല്‍കുന്ന സൂചന.