രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത് കൊണ്ടാണ് സത്യപ്രതിജ്ഞ വൈകുന്നത് എന്നാണ് വിവരം