കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി ബിസിസി ഐ. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കാമെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയിരിക്കുന്നത്. താരങ്ങള്‍ക്ക് ബയോബബിള്‍ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊണ്ടത്