പത്തുവർഷം കേരളത്തിൽ തുടർച്ചയായി ഇടതുമുന്നണി ഭരിച്ചാൽ സർവതല സ്പർശിയായ വികസനമുണ്ടാക്കാൻ കഴിയുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. തുടർ ഭരണം ഉണ്ടാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നു. പുതു കേരളം രചിക്കാനുള്ള തയ്യാറെടുപ്പുകൾ അധികാരത്തിലെത്തുന്ന സർക്കാർ നടപ്പിലാക്കുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.