Doctor shows what being in PPE suit for 15 hours looks like: Viral Tweet
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലയുകയാണ് ഇന്ത്യ. പ്രതിദിനം മൂന്നുലക്ഷത്തില്‍പരം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിറഞ്ഞു കവിയുന്ന ആശുപത്രികളും അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും ഈ പ്രതിസന്ധിഘട്ടത്തില്‍ ഇരട്ടപ്രഹരമായി നിലകൊള്ളുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായ ജോലിത്തിരക്കുകാരണം ആശുപത്രികളില്‍ വീര്‍പ്പുമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച് പണിയെടുക്കുന്നതിന്റെ ദുരവസ്ഥ വിവരിക്കുകയാണ് ഒരു ഡോക്ടര്‍. ഡോക്ടര്‍ സോഹില്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റാണ് ഈ മാഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന യാതനകള്‍ വീണ്ടും ചര്‍ച്ചയാക്കിയത്