COVID-19 vaccine to come in pill form ?
കൊവിഡിനെതിരായ കുത്തിവെപ്പ് എടുക്കണമെങ്കില്‍ ആശുപത്രിയുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സഹായം വേണം.ഇതിനുപുറമെ കുത്തിവെപ്പ് എടുക്കുമ്പോള്‍ ഉണ്ടാകുന്ന പനി, ശാരീരിക അസ്വാസ്ഥ്യങ്ങള്‍, കൈ വേദന എന്നിവയും ആളുകളെ കുത്തിവെപ്പ് എടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കുന്നു. ഇത് ഇന്ത്യയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ഇത്തരം ബുദ്ധിമുട്ടുകളുണ്ട്.പോളിയോ തുള്ളിമരുന്നുകള്‍ പോലെയെ മറ്റ് വിവിധ തരം രോഗങ്ങള്‍ക്ക് നലകുന്ന പ്രതിരോധ ഗുളികകള്‍ പോലെയോ കോവിഡിന് പ്രതിരോധ മരുന്ന് നിര്‍മ്മിച്ച് എടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്