പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

2021-04-29 11,929

ഇന്ത്യൻ വിപണിയിൽ വലിയ പദ്ധതികളുമായി കളംനിറയുകയാണ് നിർമ്മാതാക്കളായ ബജാജ്. ഇതിന്റെ ഭാഗമായി പൾസർ 150, പൾസർ 180, പൾസർ 220F എന്നീ മോഡലുകൾക്കായി ഡാഗർ എഡ്ജ് എഡിഷനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ എഡിഷനിലെ മാറ്റങ്ങൾ പുതിയ കളർ ഓപ്ഷനിലേക്കും ഗ്രാഫിക്സിലേക്കും മാത്രമായാണ് ബജാജ് പരിമിതപ്പെടുത്തിയിരിക്കുന്നത്. അതായത് ബൈക്കുകൾക്ക് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും ബജാജ് നൽകിയിട്ടില്ലെന്ന് സാരം.