വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓസീസ് താരങ്ങളായ ആഡം സാമ്പയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണ്. വ്യക്തിപരമായ കാരണങ്ങളില്‍ മൂലമാണ് മടങ്ങുന്നതെന്നും ഈ സീസണില്‍ ഇനി മടങ്ങി വരവുണ്ടാകില്ലെന്നുമാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെ ഇരുവരും മടങ്ങുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.