ബാറ്റിങ് പിച്ചായ മുംബൈയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് കടിഞ്ഞാണിട്ട് രാജസ്ഥാന്‍ റോയല്‍സ്. 134 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് രാജസ്ഥാന് നല്‍കിയിരിക്കുന്നത്. ഐപിഎല്ലിലെ 18ാം മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട കെകെആറിന് രാജസ്ഥാന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒമ്പതു വിക്കറ്റിന് 133 റണ്‍സില്‍ കെകെആര്‍ ഒതുങ്ങുകയായിരുന്നു.