Virender Sehwag opens up team mates may not happy with sanju captaincy

2021-04-25 157

സഞ്ജുവിനെ ഒതുക്കാൻ ശ്രമം..തുറന്നടിച്ചു സെവാഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പ്രഖ്യാപിച്ചത് മുതല്‍ നിരവധി വിമര്‍ശനങ്ങള്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. മുന്‍ താരങ്ങളടക്കം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയേയും പരിചയസമ്പത്തില്ലായ്മയേയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സീസണില്‍ പ്രതീക്ഷിച്ച തുടക്കവും രാജസ്ഥാന് ലഭിച്ചില്ല. ആദ്യ അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് ടീം നേരിട്ടത്.