BJP leader K Surendran criticises chief minister Pinarayi Vijayan on vaccine challenge
കൊവിഡ് പ്രതിരോധ നടപടികളില്‍ കേന്ദ്രത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ് രണ്ടാം വരവിന്റെ സമയത്തും പിണറായി രാഷ്ട്രീയം കളിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഓഖി കാലത്തും മഹാപ്രളയത്തിന്റെ കാലത്തും പിണറായി രാഷ്ട്രീയം കഴിച്ചു. പൊതുജനം കഴുതയാണെന്ന് പിണറായി വിജയന്‍ കരുതരുത്. ഓരോ ദുരന്തം കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ ഉയര്‍ന്ന് വരികയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു