വാക്സിൻ വിതരണം വിവാദമാക്കാൻ ഉദേശിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാണ് നിലപാട്. ഇനി സംസ്ഥാനം പണം മുടക്കി വാക്സിൻ വാങ്ങിയാൽ പോലും കേന്ദ്രസർക്കാർ റീ ഇംപേഴ്സ്മെന്റ്റ് ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ദിവസം വലിയ തോതിലുള്ള വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.