Railways pointsman Shelke donates half of reward money to child he saved
റെയില്‍വെ ട്രാക്കില്‍ വീണ ആറ് വയസുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച റെയില്‍വേ ജീവനക്കാരനെ നിറകൈകളോടെയാണ് രാജ്യം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വീണ്ടും മയൂര്‍ ശഖറാം ഷെല്‍ക്കെ എന്ന റെയില്‍വേ ജീവനക്കാരന്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.തന്റെ ധീരതയെ അഭിനന്ദിച്ച് റെയില്‍വേ നല്‍കിയ പാരിതോഷികം ട്രാക്കില്‍ വീണ ആ കുട്ടിയ്ക്കും അന്ധയായ അമ്മയ്ക്കും നല്‍കാനാണ് മയൂറിന്റെ തീരുമാനം