Fifth batch of Rafale fighter aircraft arrives in India
ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചുകൊണ്ട് റഫേലുകളുടെ അഞ്ചാം ഘട്ട വിമാനങ്ങള്‍ പറന്നിറങ്ങി. വ്യോമസേനയാണ് ഔദ്യോഗികമായി വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബദൗരിയാണ് ഫ്രാന്‍സിലെ മെരിഗ്‌നാക് വ്യോമതാവളത്തില്‍ നിന്നും അഞ്ച് വിമാനങ്ങളേയും ഫ്ലാഗ് ഓഫ് ചെയ്തത്