ഇതു സൂപ്പര്‍ ചെന്നൈ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി കളംവാണപ്പോള്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തോറ്റു തൊപ്പിയിട്ടു. കഴിഞ്ഞ സീസണില്‍ രണ്ടു തവണയും സിഎസ്‌കെയെ കെട്ടുകെട്ടിച്ചതിന്റെ ആവേശത്തിലിറങ്ങിയ രാജസ്ഥാന്‍ ഇത്തവണ എന്തു ചെയ്യണമെന്നു പോലുമറിയാതെ ദയനീയമായാണ് കീഴടങ്ങിയത്.