ഐപിഎല്ലില്‍ ജയിക്കാമായിരുന്ന മറ്റൊരു മല്‍സരം കൂടി സണ്‍റൈസേഴ്സ് ഹൈദരാബാദ് കൈവിട്ടു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു 13 റണ്‍സിനായിരുന്നു എസ്ആര്‍എച്ച് കീഴടങ്ങിയത്. ഈ സീസണില്‍ അവരുടെ ഹാട്രിക്ക് തോല്‍വി കൂടിയാണിത്. ഇത്തവണ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത ഏക ടീമും ഓറഞ്ച് ആര്‍മിയാണ്