ചഹര്‍ ചുഴലിക്കാറ്റില്‍
പഞ്ചാബ് കടപുഴകി വീണു
വാംഖഡെ സ്റ്റേഡിയത്തില്‍ ആഞ്ഞടിച്ച ചഹര്‍ ചുഴലിക്കാറ്റില്‍ പഞ്ചാബ് കിങ്‌സ് കടപുഴകി. ആദ്യ കളിയില്‍ 200ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നാണംകെട്ടു. എട്ടു വിക്കറ്റിനു വെറും 106 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട പഞ്ചാബ് ഒരിക്കല്‍പ്പോലും കളിയില്‍ ഇല്ലായിരുന്നു തന്നെ പറയാം.