ഇവരെ അഴിക്കുള്ളിലാക്കിയത് ന്യായമോ ?
#BBMS3 #BiggBossMalayalamSeason3
ബിഗ് ബോസ് തുടങ്ങി രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ഏറ്റവും മോശം മത്സരാര്‍ഥിയേയും മികച്ച് നില്‍ക്കുന്ന മത്സരാര്‍ഥികളെയും തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്യാപ്റ്റന്‍സിയ്ക്ക് യോഗ്യരായവരെ കണ്ടുപിടിച്ചത്. ഒന്നാമത്തെ ഗ്രൂപ്പിലുള്ളവര്‍ ലക്ഷ്മി ജയനെ തിരഞ്ഞെടുത്തപ്പോള്‍ മറ്റേ ഗ്രൂപ്പില്‍ മണിക്കുട്ടനായിരുന്നു. മത്സരാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് വോട്ട് ചെയ്തതില്‍ നിന്നും നോബി മര്‍ക്കോസും ക്യാപ്റ്റനാവാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം ഈ സീസണിലെ വീക്ക് ആയ കണ്ടസ്റ്റന്റ് ആരാണെന്ന് മറ്റുള്ളവര്‍ ചേര്‍ന്ന് തീരുമാനമെടുത്തു. ഏറ്റവും കൂടുതല്‍ പേരും സായി വിഷ്ണുവിനെയാണ് നോമിനേറ്റ് ചെയ്തത്. എന്നാല്‍ കിടിലം ഫിറോസ് സ്വയം തീരുമാനിക്കുകയായിരുന്നു.