“Indian team needed Ajinkya Rahane’s style of leadership, Kohli almost too superhuman” - Shashi Tharoor
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നിലനിര്‍ത്തിയതോടെ ഇന്ത്യന്‍ ടീം വീണ്ടും ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. 1988ന് ശേഷം ഓസ്ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ ഇന്ത്യയുടെ യുവനിര മൂന്ന് വിക്കറ്റിന്റെ ചരിത്ര ജയം സ്വന്തമാക്കിയാണ് നാല് മത്സര പരമ്പര 2-1ന് ജയിച്ചത്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതിസന്ധികള്‍ പരമ്പരയിലുടെനീളം നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ ഇന്ത്യക്കായി. നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തിയത്. ഇപ്പോഴിതാ രഹാനെയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ശശി തരൂര്‍