India vs Australia: Michael Vaughan terms India's historic win as egg smashed on his face
ഓസ്ട്രേലിയയുടെ പൊന്നാപുരംകോട്ടയായ ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയക്കൊടി നാട്ടിയിരിക്കുന്നു. 1988നു ശേഷം ആദ്യമായി ഗാബയില്‍ ഓസീസ് തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. ടി20 മല്‍സരം പോലെ ആവേശകരമായ ക്ലൈമാക്സില്‍ മൂന്നു വിക്കറ്റിനാണ് കംഗാരുപ്പടയെ ഇന്ത്യയുടെ രണ്ടാംനിര ടീം കൊമ്പുകുത്തിച്ചത്