തന്റെ സ്വപ്നങ്ങള്‍ എഴുതി ചെയ്സ് ചെയ്ത് അസ്ഹറുദ്ദീന്‍
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കരുത്തരായ മുംബൈയ്ക്കെതിരേ 54 പന്തില്‍ പുറത്താവാതെ 137 റണ്‍സാണ് അദ്ദേഹം നേടിയത്. അസ്ഹറുദ്ദീന്റെ കരുത്തില്‍ എട്ട് വിക്കറ്റിന് മുംബൈയെ തോല്‍പ്പിക്കാനും കേരളത്തിനായി. ഐപിഎല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരിയില്‍ നടക്കാനിരിക്കെ തന്റെ പദ്ധതികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കേരളത്തിന്റെ സൂപ്പര്‍ താരം