ഒരു ഫോൺകോൾ മതി വിജയിക്ക് കേരളം പിടിക്കാൻ
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റേതാണ് തീരുമാനം. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു. മലയാള സിനിമകള്‍ മുന്‍ഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക.