NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

2021-01-05 10

NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen
പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം എന്‍സിപിയുടെ മുന്നണി വിടലില്‍ കലാശിക്കുമോയെന്നാണ് കേരള രാഷ്ട്രീയം ഉറ്റു നോക്കുന്നത്. ഇടതുമുന്നമി വിടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പന്‍ എംഎല്‍എയും വ്യക്തമാക്കുന്നുണ്ടെങ്കിലും അത് താല്‍ക്കാലികമായ ' അടവ് നയം' മാത്രമാണെന്നാണ് വിലയിരുത്തുന്നത്. മുന്നണിയില്‍ തന്നെ ഉറച്ച് നിക്കുമെന്ന എകെ ശശീന്ദ്രന്റെ വാക്കുകള്‍ മാത്രമാണ് വിശ്വാസ്യ യോഗ്യമായിട്ടുള്ളത്. പാര്‍ട്ടി യുഡിഎഫിലേക്ക് പോയാലും ശശീന്ദ്രന്‍ ഉള്‍പ്പടേയുള്ള വിഭാഗം എല്‍ഡിഎഫില്‍ തന്നെ ഉണ്ടാവും. അതേസമയം എന്‍സിപിയെ മുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കം ശക്തമാക്കുകയാണ് യുഡിഎഫ്.

Videos similaires