Sreesanth Included In Kerala Team For Syed Mushtaq Ali Tournament
നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന് വേദിയാവുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിക്കു വേണ്ടിയുള്ള കേരള ടി20 ടീമിനെ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളെല്ലാം മാറ്റിവച്ചിരുന്നു. നീണ്ട ബ്രേക്കിനു ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ആഭ്യന്തര ടൂര്‍ണമെന്റ് കൂടിയാണ് മുഷ്താഖ് അലി ട്രോഫി