Abu Dhabi announces rules for New Year's Eve celebrations
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി അബുദാബി. വീടുകളിലും പൊതുയിടങ്ങളിലും ഉള്ള ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനാവിശ്യമായ എല്ലാ മുന്‍കരുതലുകളും നടപടികളും പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10,000ദിര്‍ഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കി