Saudi halts international flights over new fast-spreading strain of virus

2020-12-21 710


മലയാളി പ്രവാസികളെ ദുരിതത്തിലാക്കി പുതിയ കൊറോണ വൈറസ്‌

ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഊദി അറേബ്യ കര, വ്യോമ, കടല്‍ അതിര്‍ത്തികള്‍ അടച്ചതോടെ ദുബൈ വഴി സഊദിയിലേക്ക് യാത്ര തിരിച്ച മലയാളികള്‍ അടക്കമുള്ളവര്‍ ദുബൈയില്‍ കുടുങ്ങി.അടുത്ത ദിവസങ്ങളിലായി സൗദിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ പേരുടെ യാത്ര അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തു