രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട് അതിവേഗമാണ് ഹിറ്റായി മാറിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലാണ് മഞ്ജു പിന്നണി ഗായികയായിട്ടെത്തുന്നത്.കിംകിംകിംകിം എന്ന് ഒരു താളത്തില്‍ പാടി തുടങ്ങിയതല്ലെന്നും അതിനൊരു അര്‍ഥമുണ്ടെന്നും പറയുകയാണ് ഗാനരചയിതാവ് ബി ഹരിനാരായണന്‍