തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്. രാത്രി 11.30തോടെ തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലാണ് വീശുന്നത്. വരും മണിക്കൂറുകളില്‍ കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറും. തമിഴ്നാട്ടില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. വ്യാപക നാശനഷ്ടമാണ് കാറ്റിലും മഴയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്