ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഈ മാസം 27ന് ആരംഭിക്കുകയാണ്. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ മികവിനെക്കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍. ഓസ്‌ട്രേലിയക്കെതിരേ വിജയം നേടാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ടെങ്കിലും മധ്യനിരയിലുടെ പ്രകടനമാണ് ആശങ്കയുണ്ടാക്കുന്നതെന്നാണ് അക്തര്‍ പറഞ്ഞത്.