നടിയായും ഗായികയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് അപര്‍ണാ ബാലമുരളി. ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം അപര്‍ണ മലയാളത്തില്‍ സജീവമായിരുന്നു. അതേസമയം അപര്‍ണയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി പുറത്തിറങ്ങിയ സുരറൈ പോട്രു ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. ദീപാവലി റിലീസായി എത്തിയ സൂര്യ ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്