15 വര്‍ഷം മുമ്പ് കാണാതായ പോലീസ് ഓഫീസര്‍ തെരുവില്‍ യാചകനായി അലയുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി മാനസിക വിഭ്രാന്തിയുള്ള പോലെ തെരുവില്‍ കടലാസ് പെറുക്കിയും ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചും നടക്കുന്നു. ഒടുവില്‍ സമാനമായ അവസ്ഥയില്‍ യാദൃശ്ചികമായി പഴയ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പെട്ടു. പിന്നീടാണ് ഈ യാചകന്‍ തങ്ങളുടെ പഴയ സഹപ്രവര്‍ത്തകനാണ് എന്ന് തിരിച്ചറിഞ്ഞത്. സര്‍വീസിലുള്ള കാലത്ത് ഷാര്‍പ്പ് ഷൂട്ടറായിരുന്നു ഇദ്ദേഹം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം