മനുഷ്യ വിസർജനം പൊതികളാക്കി വീടുകളുടെ മുന്നിൽ വലിചെറിയുന്ന സാമൂഹിക വിരുദ്ധനെ സി.സി.ടി.വി.കുടുക്കി

2020-11-11 0

മനുഷ്യ വിസർജനം പൊതികളാക്കി വീടുകളുടെ മുന്നിൽ വലിചെറിയുന്ന സാമൂഹിക വിരുദ്ധനെ സി.സി.ടി.വി.കുടുക്കി

കൊല്ലം അഞ്ചലിലിലാണ് മനുഷ്യ വിസർജ്ജം പൊതികളാക്കി വീടുകളുടെ മുന്നിൽ വലിചെറിയുന്ന സാമുഹിക വിരുദ്ധനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം അഞ്ചൽ പോലീസിനെ ഏൽപ്പിച്ചത്.

അഞ്ചൽ ചോരനാട് സ്വദേശി സുധാകരനെയാണ് പിടികൂടിയത്. സുധാകരൻ താമസിക്കുന്ന വീടിനോട് ചേർന്നുളള വീട്ട് മുറ്റത്തും സമീപത്തെ നിരവധി വീട്ടു മുറ്റത്തും ദിവസങ്ങളായി മനുഷ്യ വിസർജനം പേപ്പറിൽ പൊതിഞ്ഞ് കവറിലാക്കി ആരും കാണാതെ വലിച്ച് എറിയുന്നത് പതിവായിരിന്നു.

സുധാകരനാണ് ഇത്തരം പ്രവർത്തി ചെയ്യുന്നതെന്ന് ആർക്കും അറിയില്ലായിരിന്നു.

സംഭവത്തിൽ അഞ്ചൽ പോലീസിൽ പരാതി നൽകിയെങ്കിലും മനുഷ്യ വിസർജനം വീട്ടുമുറ്റത്ത് പതിവായി തള്ളുന്ന സാമൂഹിക വിരുദ്ധനെ കണ്ടെത്താനായില്ല.

തുടർന്ന് ചിലർ സിസി ടി വി വീടുകളിൽ സ്ഥാപിച്ചു. വീട്ട് മുറ്റത്ത് വീണ്ടും പൊതി കണ്ടതിനെ തുടർന്ന് സിസി ടി വി പരിശോധിച്ചപ്പോഴാണ് സുധാകരന്റെ വീട്ടിൽ നിന്നും പൊതി വീഴുന്നത് കണ്ടത്. നാട്ടുകാർ സുധാകരന്റെ വീട്ടിലെത്തി സംഭവം ചോദ്യം ചെയ്തപ്പോൾ സുധാകരൻ വീട്ടിൽ കയറി കതക് അകത്ത് നിന്നും പൂട്ടി നാട്ടുകാര്‍ എത്ര വിളിച്ചിട്ടും പുറത്ത് ഇറങ്ങാൻ തയ്യാറായില്ല.

തുടർന്ന് നാട്ടുകാർ കതക് പൊളിച്ച് അകത്ത് കയറി പിടികൂടി കൈകാര്യം ചെയ്ത ശേഷം സുധാകരനെ അഞ്ചൽ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.