ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ന്യൂബോള്‍ ബൗളറെന്ന റെക്കോര്‍ഡ് ഇനി മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടിനു സ്വന്തം. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെയാണ് ബോള്‍ട്ട് വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായത്.