IPL 2020- Ben Stokes dedicates century to his father against Mumbai Indians
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷ കൈവിടാതെ കാത്തപ്പോള്‍ കൈയടി നേടിയത് ബെന്‍ സ്‌റ്റോക്‌സ് എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടറായിരുന്നു. ഐപിഎല്‍ തുടങ്ങി പാതി വഴിയില്‍ രാജസ്ഥാനിലേക്കെത്തിയ സ്റ്റോക്‌സ് അബുദാബിയില്‍ അപരാജിത സെഞ്ച്വറിയോടെ നിറഞ്ഞാടിയപ്പോള്‍ മുംബൈയുടെ ലോകോത്തര ബൗളര്‍മാരെല്ലാം പലവട്ടം ഗാലറിയുടെ മുകളിലൂടെ പറന്നു.