IPL 2020: A happy news for Rajasthan fans,Ben Stokes likely to join with the team soon
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ ആദ്യം തന്നെ ബെന്‍ സ്‌റ്റോക്‌സ് യുഎഇയിലെത്തുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ നിലവില്‍ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂസീലന്‍ഡിലാണുള്ളത്. സ്റ്റോക്‌സ് അടുത്ത മാസം ആദ്യം യുഎഇയിലെത്തുമെന്ന വാര്‍ത്ത ഗള്‍ഫ് ന്യൂസാണ് പുറത്തുവിട്ടത്.