India, US, Australia And Japan Ministerial Meet In New Delhi To Send Strong Signal To China
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ 'ക്വാഡ്' രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ ഒരുങ്ങുന്നു.അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് അടുത്തയാഴ്ച വ്യക്തിപരമായ' കൂടിക്കാഴ്ച നടത്തുന്നത്. ചൈനക്കുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. സമീപകാലത്ത് ചൈനയുമായി നേരിട്ടും അല്ലാതെയുമുള്ള സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.സുരക്ഷ സംബന്ധിച്ചുള്ള ചര്‍ച്ചകളായിരിക്കും പ്രധാനമായും നടക്കുകയെന്നാണ് സൂചന..