Kamran Akmal Says Captains Like MS Dhoni ‘Very Much Required’ In Pakistan Cricket
കഴിഞ്ഞ ആഗസ്റ്റ് 15ന് ആണ് മുന്‍ ഇതിഹാസ ഇന്ത്യന്‍ നായകന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി താരങ്ങളും പ്രമുഖരും ധോണിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍ ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.ധോണിയെപ്പോലൊരു നായകനെയാണ് പാകിസ്താന്‍ ടീമിന് വേണ്ടത്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ടീമിനെ ഏറെ മുന്നോട്ടുകൊണ്ടുപോയി. നായകപദവി അനായാസം കൈകാര്യം ചെയ്തു. കമ്രാന്‍ പറയുന്നു.